മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതിയും ക്രമക്കേടുകളും തടയു ന്നതിനായി വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ‘ഓപ്പറേഷന് സീറോ’ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. സുതാര്യമായ ഭരണവും അഴിമതിരഹിത സേവനവും ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി എ.ഐ. കാമറകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കും. ഇതിലൂടെ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു നെറ്റ്വര്‍ക്കായി പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലു കള്‍ തടയുന്നതിനും ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിനും കര്‍ശനമായ മിന്നല്‍ പരിശോധനകള്‍ നടത്തുക തുടങ്ങിയവയാണ് ഓപ്പറേഷന് സീറോയുടെ ലക്ഷ്യം.
കേരളത്തിലെ വിജിലന്‍സ് വകുപ്പ് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പ റുകള്: 1064, 8592900900 വാട്സാപ്പ് നമ്പര്‍: 9447789100 ഇമെയില്‍: vig.vacb@kerala.gov.in വിജിലന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് vigilance.kerala.gov.in.
