മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി – കുളപ്പാടം പ്രദേശങ്ങളെ ബന്ധിപ്പി ക്കുന്ന തരത്തില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാ കുന്നു.ഇത് സംബന്ധിച്ച് യു.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിവേദനം നല്കി.
2011-ല്‍ നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് എം.എല്‍.എയായി രുന്ന എന്‍. ഷംസുദ്ദീന് സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് ബജറ്റില്‍ ഈ പാലം ഉള്‍പ്പെടുകയും ചെയ്തിരുന്ന താണ്. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടായില്ല. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരി ക്കുന്നതിനും വികസനമുന്നേറ്റത്തിനും അത്യന്താപേക്ഷിതമായ ഈ പാലം യാഥാര് ഥ്യമാക്കാന് ആവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നേതാക്കളായ അസീസ് പച്ചീരി, പി.കെ സൂര്യകുമാര്‍, മുജീബ് മല്ലിയില്‍, കെ.രാധ, ഷരീഫ് പച്ചീരി, സിദ്ധിക്ക് മല്ലിയില്‍, കെ.സി അവറാന്, സിദ്ധിക്ക് പച്ചീരി, എം.കെ അസീസ്, എന്‍.വി ഹംസ, നൗഷാദ് പടിഞ്ഞാറ്റി എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം സമര് പ്പിച്ചത്.
ജനങ്ങളുടെ ചിരകാല അഭിലാഷമായ ചങ്ങലീരി-കുളപ്പാടം പാലം യാഥാര്‍ഥ്യമായാല്‍ നിലവില്‍ ചങ്ങലീരിക്കാര്ക്ക് മണ്ണാര്‍ക്കാട് വഴി കുമരംപുത്തൂര്‍ പഞ്ചായത്തിലെത്തിച്ചേരാനുള്ള എട്ടു കിലോമീറ്റര്‍ ദൂരം നേര്‍പകുതിയായി ചുരുങ്ങും. ചങ്ങലീരി പ്രദേശത്തുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആശുപത്രികള്‍ എന്നിവടങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേ രാന്‍ ഇത് സഹായകമാകും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ഭൂരിപക്ഷം ജനങ്ങളും മികച്ച ചികിത്സയ്ക്കായി ആശ്രയിക്കുന്ന വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേ ക്കും, വട്ടമ്പലത്തുള്ള അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാ അംഗങ്ങള്‍ക്കും പെട്ടെന്ന് എത്തി ച്ചേരാനാകും എന്നത് ഇതിന്റെ പ്രധാന നേട്ടമാണ്.
പുഴയുടെ ഇരുകരയിലും സഞ്ചാരയോഗ്യമായ റോഡുണ്ടെന്നതും പദ്ധതിക്ക് അനുകൂലഘടകമാ ണ്. കുളപ്പാടം ഭാഗത്തുനിന്നുള്ള പഞ്ചായത്ത് റോഡ് പുഴ വരെ എത്തുന്നുണ്ട്. ചങ്ങലീരി വേണ്ടാം കുറുശ്ശി ഭാഗത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലമുണ്ടെങ്കിലും ഇവിടേക്കും മണ്‍റോഡ് ലഭ്യമാണ്. പ്രാദേശികമായ യാത്രാസൗകര്യങ്ങള്‍ക്ക് പുറമെ വലിയൊരു ബദല്‍ പാത കൂടിയാണ് ഈ പാലം വഴി തുറക്കപ്പെടുക. ദേശീയപാതയിലെ കുന്തിപ്പുഴ പാലത്തില്‍ ഗതാഗതതടസമുണ്ടാകുമ്പോള് യാത്രക്കാര്‍ക്ക് ബദലായി ഇത് ഉപയോഗിക്കാം.
ദേശീയപാതയിലെ വട്ടമ്പലത്തു നിന്നും പാലക്കാട്ടെത്തിച്ചേരാനും, ചങ്ങലീരിയിലൂടെ പൊമ്പ്ര, കാരാകുര്‍ശ്ശി വഴി കോങ്ങാട് റോഡിലേക്കും തച്ചമ്പാറ ഭാഗത്തേക്കും എളുപ്പത്തിലെത്താന്‍ പാലം സഹായിക്കും. കാരാകുര്‍ശ്ശി, കരിമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദൂരയാത്രകള്‍ക്കായി ഈ പാലത്തെ പ്രയോജനപ്പെടുമെന്നതിനൊപ്പം, മണ്ണാര്‍ക്കാട് നഗരത്തിലെ നിലവിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകും. കൂടാതെ കരിമ്പുഴ തോട്ടര ഭാഗത്തേക്ക് ആര്യ മ്പാവ് വഴി ചുറ്റിസഞ്ചരിക്കാതെ കുളപ്പാടത്തു നിന്ന് തോട്ടര റോഡിലൂടെ എളുപ്പത്തില്‍ എത്തി ച്ചേരാനും ഈ പാലം നിര്‍മാണത്തിലൂടെ സാധ്യമാകും.
