കോട്ടോപ്പാടം: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രാള്‍ പമ്പിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി. സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. മറ്റുനേതാക്കളായ എ.അസൈനാര്‍, കെ.ജി ബാബു, സി.ജെ രമേശ്, അന്‍വര്‍ സാജിത്, സിജാദ് അമ്പലപ്പാറ, അസ്മണി, സമദ് നാലകത്ത്, രേവി, ഇസ്മായില്‍ മാട്ടാന്‍, വിനോദ് അമ്പലപ്പാറ, കെ.കെ സലാം, അഷ്റഫ് ഉള്ളാട്ടില്‍, ടി.ടി ഹുസൈന്, കുഞ്ഞിപ്പ തുടങ്ങി യവര്‍ സംസാരിച്ചു.
