മണ്ണാര്‍ക്കാട്: കാലവര്‍ഷത്തിന് മുന്നോടിയായി, ജില്ലയില്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ തടയുന്നതി നായി ഭക്ഷ്യ വ്യാപാരികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറി യിച്ചു. സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് നല്കു ന്നത് ഓരോ വ്യാപാരിയുടെയും നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്നും നിയമലംഘനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെ ന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഉയര്‍ന്ന ഈര്‍പ്പം, മഴവെള്ളം, വെള്ളക്കെട്ട്, കീടശല്യം എന്നിവ മൂലം ഭക്ഷ്യവസ്തുക്കള്‍ മലിനമാ കാനും രോഗങ്ങള്‍ പടരാനും സാധ്യതയുള്ളതിനാലാണ് നടപടി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷ്യ നിര്‍മാണ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി-പഴം, മത്സ്യ-ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് വകുപ്പ് നിര്‍ദേശിച്ചു.
കാലവര്‍ഷത്തിന് മുന്‍പായി സ്ഥാപനപരിസരം ശുചീകരിക്കുക, മേല്‍ക്കൂരയിലെ ചോര്‍ച്ചകള്‍ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, മലിനജലം കയറാത്തവിധം ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുക, എലി-ഈച്ച-കൊതുക് നിയന്ത്രണ നടപടികള്‍ സ്വീകരിക്കുക എന്നിവ പ്രധാനമാണ്. ഭക്ഷ്യവസ്തുക്കള്‍ നിലത്ത് നേരിട്ട് വയ്ക്കാതെ ഷെല്ഫുകളില് സൂക്ഷിക്കണം. പാചകത്തിനും കുടിവെള്ളത്തിനും ഐസ് നിര്‍മാണത്തിനും സുരക്ഷിത ജലം മാത്രം ഉപയോഗിക്കണമെന്നും കാലഹരണപ്പെട്ടതോ കേടായതോ ആയ ഉല്‍പ്പന്നങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിയായ യൂണിഫോം, തലക്കവചം, കൈയുറകള്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയ വ്യക്തിശുചിത്വ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരെ ഭക്ഷ്യ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണം. കൂടാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും സാധുവായ എഫ്.എസ്. എസ്.എ.ഐ രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും ലൈസന്‍സ്, ശുചീകരണ-കീടനിയന്ത്രണ രേഖകള്‍ എന്നിവ പുതുക്കി സൂക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
ഭക്ഷ്യ വ്യാപാരികള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍
* സ്ഥാപനപരിസരത്ത് വെള്ളക്കെട്ടും മലിനജല സമ്പര്‍ക്കവും ഒഴിവാക്കുക.
* മേല്‍ക്കൂര ചോര്‍ച്ചയും ഡ്രെയിനേജ് തകരാറുകളും ഉടന്‍ പരിഹരിക്കുക.
* എലി, ഈച്ച, കൊതുക് എന്നിവയ്ക്കെതിരെ ഫലപ്രദമായ കീടനിയന്ത്രണം നടത്തുക.
* സുരക്ഷിത കുടിവെള്ളവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും മാത്രം ഉപയോഗിക്കുക.
* ഭക്ഷ്യവസ്തുക്കള്‍ ഈര്‍പ്പം കയറാത്തവിധം സൂക്ഷിക്കുക.
* കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുക.
* ജീവനക്കാര്‍ക്ക് ശുചിത്വ പരിശീലനം നല്‍കുക.
* FSSAI ലൈസന്‍സ്/രജിസ്ട്രേഷന് സാധുവാണെന്ന് ഉറപ്പാക്കുക.
