ഇന്റര്‍സെക്ടര്‍ യോഗം ചേര്‍ന്നു
പാലക്കാട്: കാലവര്‍ഷമായാല്‍ വിവിധ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള സാഹചര്യം കണക്കി ലെടുത്ത് ജാഗ്രത പാലിക്കാനും സംയുക്ത പരിശോധനകള്‍ നടത്താനും ബന്ധപ്പെട്ട വകുപ്പുക ളോട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരു ക്കങ്ങള്, മന്തുനിവാരണ യജ്ഞം, ദേശീയ പുകയില നിയന്ത്രണ പരിപാടി സംബന്ധിച്ച ഇന്റര്‍ സെക്ടര്‍ യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. ഡങ്കി, എലിപ്പനി, ഹെപ്പറ്ററ്റീസ് എ തുടങ്ങിയ രോഗ ങ്ങള്‍ക്കെതിരേ പൊതുജന സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അകത്തേത്തറ, പുതുപരിയാരം, കുമരംപുത്തൂര്‍ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. വീടുകളില്‍ കുടിവെള്ളം ശേഖരിക്കുന്നതിനായി ഡ്രമ്മുകള്‍, ടാങ്കുകള്‍, കുടങ്ങള്‍ എന്നിവ അടപ്പില്ലാതെ വെയ്ക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകുമെന്നതിനാല്‍, ഇവിടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേ ശിച്ചു. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക, പൊതുയിടങ്ങള്‍ ശുചീകരി ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വീടുകളില്‍ തോട്ടം പരിപാലനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉള് പ്പെടെ എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
മന്തുരോഗനിവാരണ യജ്ഞം 25 മുതല്‍
ദേശീയ മന്തുരോഗ നിവാരണ യജ്ഞം മെയ് 25 മുതല്‍ ജൂണ്‍ 10 വരെ നടത്താനും തീരുമാനി ച്ചു.ദേശീയ മന്തുരോഗനിവാരണ യജ്ഞം മെയ് 25 മുതല്‍ ജൂണ്‍ 10 വരെ നടക്കും. ആരോഗ്യപ്രവര് ത്തകരും പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുമാണ് മരുന്ന് വിതരണം നടത്തും. രണ്ട് വയ സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, കടുത്ത രോഗമുള്ളവര്‍, രോഗശയ്യരായ വയോജന ങ്ങള് എന്നിവരെ മരുന്ന് വിതരണത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ പങ്കാളിത്ത ത്തോടെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് വാര്‍ഡ്തല ബോധവത്കരണ പരിപാടികളും സംഘടി പ്പിക്കും. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്നവരെ ആരോഗ്യപ്രവര്‍ത്തകരുടെ സഹകരണത്തോ ടെ അവബോധം നല്‍കാനും വിദ്്യാര്ഥികള്ക്കും അതിഥി തൊഴിലാളികള്‍ക്കും പട്ടികവര്‍ഗ മേഖലകളിലും ബോധവത്കരണം ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ്, ജില്ലാ സര്‍വേലന്‍സ് ഓഫിസര്‍ ഡോ. ഗീതു മറിയ ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കാവ്യ കരുണാകരന്, പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി ജില്ലാ നോഡല്‍ ഓഫിസര്‍ പി.വി സാജന് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ജില്ലാതല ഉദ്യോഗസ്ഥര്‍, ദേശീയ പുകയില നിയന്ത്രണ പരിപാടി സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
