അലനല്ലൂര്‍: ധാര്‍മിക സദാചാരമൂല്യങ്ങള്‍ പകര്ന്നുനല്കുന്ന മദ്റസാ വിദ്യാഭ്യാസം സാര്‍വത്രി കമാക്കാന്‍ സമൂഹം തയാറാകണമെന്ന് വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച ദാറുല്‍ ഖുര്‍ ആന്‍ അല്‍ ഹിക്മ സലഫി മദ്റസ പ്രവേശനോത്സവ സംഗമം അഭിപ്രായപ്പെട്ടു.
കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന തലമുറയെ വാര്‍ത്തെടുക്കുന്ന സംവിധാനമായ മദ്റസകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളേയും തെറ്റിദ്ധാരണകളെയും തിരുത്താന്‍ അധികാരികള്‍ അവസരമൊരുക്കണം. പ്രഭാതത്തില്‍ മദ്റസകളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന തെരുവുനായ ഭീഷണിക്ക് അറുതിവരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രവേശനോത്സവം വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഷംസുദ്ധീന് അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, ജില്ലാ വിദ്യാഭ്യാസ ബോര്‍ഡ് അംഗം മുജീബ് സലഫി ചങ്ങലീ രി, എം.അബ്ദുല്‍ സലാം, ഉമ്മര്‍ മിശ്കാത്തി, വി.ടി.ഷമീര്‍, അക്ബറലി സലഫി, വി.മുഹമ്മദ് തൗഫീ ഖ്, വി.ബിന്‍ഷാദ്, പി.അഫ്സല് ഹുസൈന് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ എസ്. സിദ്റ നശ്വി, ഹിന മെഹക്, പി.ഹനിയ, സംസ്ഥാന സ്ക്കോളര്‍ഷിപ്പ് നേടിയ വി.ടി.ഷസ എന്നി വരെ ആദരിച്ചു.
