കാരാകുർശ്ശി: കണ്ണാകുറിശ്ശി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നുവരുന്ന ദശാവതാര ചന്ദനം ചാർത്ത് ഉത്സവം ഭാഗവത സപ്താഹയജ്ഞവും ഇന്ന് ആറാം ദിവസത്തിലേക്ക്. ചൊവ്വാഴ്ചയാണ് ഉത്സവം സമാപിക്കുക.
ക്ഷേത്രം തന്ത്രി അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തി ലാണ് ചടങ്ങുകൾ. മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യർ. ഭാഗവത സപ്തഹത്തിലൂ ടെ വിവിധ രൂപങ്ങളെയും ഭാവങ്ങളെയും വർണ്ണിക്കുമ്പോൾ ശ്രീകോവിലിൽ നറുചന്ദനത്തിൽ ഭഗവാനെ മാറ്റുന്നു എന്ന പ്രത്യേകതയും ഉത്സവത്തിന് ഉണ്ട്.
മുൻ ഗുരുവായൂർ മേൽശാന്തിമാരായ 10പേരാണ് വിവിധ ദിവസങ്ങളിലെ ചടങ്ങുകൾ നടത്തു ക.എല്ലാദിവസവും വിശേഷാൽ പൂജകൾ ഉണ്ടാവും മെയ് 18ന് വൈകിട്ട് 5 മണി മുതൽ നൃത്ത നൃത്യങ്ങൾ അർത്ഥപരിപാടി ഏഴ് 30 ഭക്തി ഗാനം വേണം മെയ് 19 വൈകിട്ട് 5 മണിക്ക് തിരുവാതിരക്കളി, നൃത്തങ്ങൾ എന്നിവ ഉണ്ടാകും.
