പറവൂരിന്റെ നായകന് ഇനി സംസ്ഥാനത്തെ നയിക്കും
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയമായ ചര്‍ച്ചകള്‍ക്കും അധിാ കരവടംവലിക്കും വിരാമമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചു. എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ചനിലപാടും ഹൈക്കമാന്‍ഡിനെ സതീശനി ലേക്ക് എത്തിച്ചതില്‍ നിര്‍ണായക ഘടകമായി. അങ്ങനെയാണ് എം.എല്‍.എമാരുടെ അംഗബല ത്തില്‍ മുന്നിലായിട്ടും ജനവികാരവും ഉജ്വലവിജയവും സമ്മാനിച്ച നായകന് എന്ന പരിവേഷവും കെ.സിയെ തള്ളി സതീശന് എന്ന പേരിലേക്ക് ഹൈക്കമാന്‍ഡിനെ എത്തിച്ചത്.
പത്തുവര്‍ഷത്തെ പിണറായി സര്‍ക്കാരിന് അന്ത്യംകുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യു.ഡി.എഫ്. കഴിഞ്ഞ 10 ദിവസമായി മുഖ്യമന്ത്രി പദത്തില്‍ ചുറ്റിതിരിയുകയായിരുന്നു. തെര ഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത്രില്ലര്‍ പോരാട്ടത്തിനാണഅ കേരളരാഷ്ട്രീയ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാലും രമേശ് ചന്നിത്തലയും വി.ഡി സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാര്‍ട്ടിക്കുള്ളി ലെ മത്സരം തെരുവിലേക്കെത്തി. നേതാക്കളെ പിന്തുണച്ച് ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററു കളും സ്ഥാപിക്കുകയും പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന കാഴ്ചകളും കണ്ടു. സാമൂ ഹിക മാധ്യമങ്ങളിലും ഇതിന്റെ അലയൊലികള്‍ നിറഞ്ഞു. പത്ത് ദിവസമായി തുടര്‍ന്ന രാഷ്ട്രീ യ അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രി യെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊടുത്ത് പ്രമേയം പാസാക്കി യാണ് പിരിഞ്ഞത്. തുടര്‍ന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നി ക്കും എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഘടക കക്ഷി നേതാക്കളുടെ അഭിപ്രായ ങ്ങളും തേടി. എന്നാല്‍ ഇതിനിടയില്‍ മുകുള്‍ വാസ്നിക്കിന്റെ കൈവശമുള്ള രേഖ ചോര്‍ന്നതും അത് കെ.സി വേണുഗോപാലിന് അനുകൂലമായ ലിസ്റ്റ് ആണെന്ന സൂചനകളും പാര്‍ട്ടിക്കുള്ളില്‍ വലിയ കലഹത്തിന് വഴിതുറന്നു. നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാന ത്തെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമതീരുമാനമായത്. കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാ ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക 12 മണിക്ക് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേള നം വിളിച്ചാണ് കേരളത്തിലേക്കുള്ള കോണ്‍ഗ്രസ് നിരീക്ഷക ദീപദാസ് മുന്‍ഷി മുഖ്യന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്.
CONTENT CREDIT TO MATHRUBHUMI NEWS DESK
