മണ്ണാര്‍ക്കാട്: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്കുന്ന വിവിധ ആനുകൂല്യങ്ങളും ധനസഹായങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം 21-ാമത് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.പി രവീന്ദ്രന് അധ്യക്ഷനായി. ഡോ.ടി.എസ് ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്, കെ.മോഹനന്, അഡ്വ.കെ. ദാമോദരന്‍, സുമ കൊറ്റോളി, മോഹനന്, കെ.പി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായി കെ.സേതുമാധവന് തിരഞ്ഞെടുക്കപ്പെട്ടു.
