മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ശാഖാ ശാക്തീകരണ കാംപെയിന് ‘റൈസ് അപ്പ്’ തുടക്കമായി. ചങ്ങലീരി പറമ്പുള്ളി വാര്‍ഡില്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഹീം ഇരുമ്പന്‍ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷിബിലി, ട്രഷറര്‍ സൈഫുദ്ദീന്, ശരീഫ് പച്ചീരി, നൗഷാദ് പടിഞ്ഞാറ്റി, സിദ്ദീഖ് മല്ലിയില്‍, അജ്മല്‍ റാഫി പച്ചീരി, ഷാഫി പടിഞ്ഞാറ്റി, മുസ്തഫ, ശരീഫ് ആമ്പാടന്‍, മുഹ്സിന് എന്നിവര്‍ സംസാരിച്ചു.
