പാലക്കാട്: വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.തിങ്കളാഴ്ച രാവിലെ എട്ടിന് മൂന്ന് കേന്ദ്രങ്ങളിലായി 12 നിയോജകമണ്ഡലങ്ങളിലെ യും വോട്ടെണ്ണി തുടങ്ങും.പാലക്കാട് ഗവ.വിക്ടോറിയ കോളജ്, അകത്തേത്തറ എന്‍.എസ്.എസ്. എഞ്ചിനീയറിങ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂള്‍ എന്നിവടങ്ങളാണ് വോട്ടണ്ണ ല്‍ കേന്ദ്രങ്ങള്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറക്കും.മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്.ഒമാരെയും നിരീക്ഷണത്തിനായി നിയോഗി ച്ചിട്ടുണ്ട്.
ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയാക്കിയശേഷമേ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിതുടങ്ങുകയുള്ളൂവെന്ന് ഇലക്ഷന് ഡെപ്യുട്ടി കലക്ടര്‍ അറിയിച്ചു. ഓരോ നിയോജകമണ്ഡല ങ്ങളിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തിരഞ്ഞെടു ക്കുക.
എല്ലാ ടേബിളുകളും മുഴുവന്‍ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുള്ളത്.. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് അകത്തേക്കുള്ള മൊബൈല്‍ ഫോണ്‍ പ്രവേശനം റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥ ര്‍ പ്രവേശനകവാടത്തിലുള്ള പ്രത്യേക കൗണ്ടറിലാണ് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കേണ്ടത്. നിലവില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വോട്ടണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളി ല്‍ 24 മണിക്കൂര്‍ സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
