മറൈന്‍ മിറാക്കിള്‍ എക്സ്പോ ഏപ്രില്‍ 26-ന് സമാപിക്കും
മണ്ണാര്‍ക്കാട്: ആഴക്കടലിലെ അത്ഭുതങ്ങളും മത്സ്യകന്യകമാരുടെ മാസ്മരികപ്രകട നങ്ങളും അമ്യൂസ്മെന്റ് പാര്‍ക്കുകളും മറ്റനേകം കാഴ്ചകളുമായി മണ്ണാര്‍ക്കാട് ഫെസ്റ്റ് – മറൈന്‍ മിറാക്കിള്‍സ് എക്സ്പോ നെല്ലിപ്പുഴ മുബാസ് മൈതാനത്ത് തുടരുന്നു. ഏപ്രില്‍ 26-ന് മണ്ണാര്‍ക്കാട് ഫെസ്റ്റിന് സമാപനമാകും. അവധിക്കാലം ആഘോഷമാക്കാന്‍ മണ്ണാര് ക്കാട് ഫെസ്റ്റിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കും ഒരുപോലെ ആര്ത്തുല്ലസിക്കാനുള്ളതെല്ലാം ഫെസ്റ്റ് നഗരിയിലുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന അത്യപൂര്‍വ അനുഭവം ഇവിടെയെ ത്തിയാല് ആസ്വദിക്കാം. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഡബിള്‍ അക്രോ ലിക് അക്വോറിയത്തിലെ അണ്ടര്വാട്ടര്സൂ മറൈന്‍ എക്സ്പോ ഒരു ത്രീഡി അനുഭ വമാണ് സമ്മാനിക്കുന്നത്. 200 അടി നീളത്തിലുള്ള അണ്ടര്‍വാട്ടര്‍ അക്രിലിക് ഗ്ലാസ് ടണലും ഒപ്പം 400 അടി നീളത്തില്‍ മറ്റു അക്വോറിയങ്ങളിലുമായി ആയിരക്കണക്കിന് ചെറുതും വലുതുമായ മത്സ്യങ്ങള്‍ നീന്തിതുടിക്കുന്നത് ആകര്‍ഷകമാണ്. ലക്ഷങ്ങള്‍ വിലവരുന്നതും വിദേശ-സ്വദേശ ഇനങ്ങളില്‍പെട്ട വൈവിധ്യങ്ങളായ മത്സ്യങ്ങളാണ് ഇവയെല്ലാം. വിവിധ നിറത്തിലുള്ള ഡിസ്ക്കസ്, ശുദ്ധജലത്തില്‍ ജീവിക്കുന്ന ഷാര്‍ക്ക്, തെരണ്ടി എന്നിയെയെല്ലാം കൈയെത്തും ദൂരത്ത് കണ്ട് ആസ്വദിക്കാം. ലക്ഷക്കണ ക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയമത്സ്യങ്ങള്‍ സഞ്ചരിക്കുന്നത് കാണാന്‍ ഹൃദ്യ മാണ്. ഒപ്പം ഫിലിപ്പീന്‍സില്‍ നിന്നുള്ള മത്സ്യകന്യകമാരുടെ പ്രകടനങ്ങളും വിസ്മയിപ്പി ക്കുന്നതാണെന്ന് ഫെസ്റ്റ് കണ്ടിറങ്ങുന്നവര്‍ പറയുന്നു.

നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും അത്ഭുതക്കാഴ്ചകളാണ് എക്സിബിഷനി ലുള്ളത്. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ‘ബെന്ബെന്’ എന്ന റോബോ നായ്ക്കു ട്ടിയാണ് ഇതില്‍ പ്രധാനം. ഓടുകയും ചാടുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന ഈ റോബോട്ടിന് വീടുകളിലെ സുരക്ഷ ഉറപ്പാക്കാനും മോഷണശ്രമങ്ങള്‍ ഉടമയെ അറിയിക്കാനും ശേഷിയുണ്ട്. മനുഷ്യരെപ്പോലെ പ്രതികരിക്കുന്ന റോബോട്ടു കള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൃഹോപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാന്‍സി ഇനങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും മേളയിലുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന ഫുഡ് കോര്‍ട്ടും അപൂര്‍വ്വ ഇനം ഐസ്ക്രീമുകളും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാകും. 16ഡി തിയേറ്റര്‍, പുഷ്പ പ്രദര്‍ശനം എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. എല്ലാ ദിവസവും വൈകിട്ട് 4 മണി മുതല്‍ 10 മണി വരെയാണ് പ്രദര്‍ശനം. ഫോണ്‍: 8848756337,9496381422.
