മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരി ല്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. സ്കൂള്‍മുറ്റത്ത് അവസാനമായി ഒരിക്കല്കൂടിയെത്തിയ അവരെ ഒരുനോക്ക് കാണാന്‍ നാട് മുഴുവന്‍ ഒഴുകിയെത്തി. അമ്പലപ്പറമ്പ് ഗവ.ഹൈസ്കൂളിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. വിദ്യാഭ്യാസ വകു പ്പ് മന്ത്രി വി.ശിവന്‍കുട്ടി, പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലി ക്കുട്ടി എന്നിവരടക്കം രാഷ്ട്രീയരംഗത്തുള്ളവരും സമൂഹത്തിന്റെ വിവിധ തുറകളി ലുള്ളവരും സ്കൂള്‍ അങ്കണത്തിലെത്തി.ഇന്നലെ രാത്രിയോടെ തന്നെ സ്കൂളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നു. സ്കൂള്‍ യൂണിഫോ മിലാണ് കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അന്തിമോപചാര മര്‍പ്പിക്കാന്‍ എത്തിയത്.
വാല്‍പ്പാറ ദുരന്തത്തില്‍ നാടിനുനഷ്ടമായത് ഒരു സ്കൂളിനെ മുന്നോട്ടുനയിച്ച ഏതാണ്ടെ ല്ലാ അധ്യാപകരെയുമാണ്.മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജി.എല്‍.പി. സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപിക മാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43) മജീദിന്റെ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകതൊഴിലാളി സാജിത (45) പാങ്ങ് ഗവ.എല്‍.പി. സ്കൂളില്‍ നിന്നും പാങ്ങ് ജി.യു.പി. സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറ യുടെ മകന് ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയശേഷം മരിച്ചു. അപക ടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന് ഷഹദീന്‍ മുഹമ്മദ് (11), സ്കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈ വര് മുഹമ്മദ് ഫായീസ് (21) എന്നിവരാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ ചികിത്സയിലുള്ളത്. അപകടത്തില്‍ മരിച്ച ഷക്കീനയുടെ മകള്‍ മസ്നീനെ (10), പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ആശുപത്രിയി ലേക്ക് മാറ്റി.
പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍.പി. സ്കൂളില്‍ നിന്നുള്ള വിനോദയാത്ര സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകിട്ട് 5.20ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹ നം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒന്‍പതാം വളവില്‍ വീഴുകയായി രുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പടെ 13 പേര് യാത്ര ചെയ്തത്. മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രി യില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആംബുലന്‍സുകളില്‍ നാട്ടിലേക്കെത്തിക്കുകയായി രുന്നു. CONTENT COPIED FROM MALAYALA MANORAMA, MATHRUBHUMI