മണ്ണാര്‍ക്കാട്: അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധക്കൊതി അവസാനിപ്പിച്ച്, പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ട് വരണമെ ന്ന് റിട്ട.അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (ആര്.എ.ടി.എഫ്) മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 19,20 തിയതികളില്‍ തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉപജില്ലയില്‍ നിന്ന് അമ്പത് പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.പരിശുദ്ധ ഹജ്ജിന് പോകുന്ന ടി.എ സലാം മാസ്റ്റര്‍, ജമീല ടീച്ചര്‍ എടത്തനാട്ടുകര എന്നിവര്‍ക്ക് യാത്രയയപ്പും നല്കി.
ഉപജില്ലാ പ്രസിഡന്റ് പി.കുഞ്ഞലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.അബ്ദു ഫാറൂഖി, എ.മൊയ്തീന്, വി.ടി ഹംസ മാസ്റ്റര്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, സി.പി അലവി, സി.മുസ്തഫ, പി.മമ്മു, പി.ഹമീദ്, അബ്ബാസ്, പി.ഉമ്മര്‍ മാസ്റ്റര്‍, സി. മൂസ, ഇ.കെ സൈയ്ത ലവി, കെ.മുഹമ്മദാലി, കെ.ആലിപ്പു, ടി.എം ബരീറ, സി.എന്‍ സഹീദ, ഇ.പി ഖദീജ, ഇ.പി ഫാത്തിമക്കുട്ടി, പി.എം ചെറിയബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
