പാലക്കാട്: പൊള്ളാച്ചി വാല്‍പ്പറയില്‍ വിനോദയാത്ര സംഘത്തിന്റെ ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്.പതിമൂന്നാം ഹെയര്‍പിന്‍ വളവിലാ യിരുന്നു അപകടം. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പരിക്കേറ്റ വര് പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റു മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ പൊള്ളിച്ചിക്കടുത്തുള്ള വാല്‍പ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവില്‍വെച്ചാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കെയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പൊലിസും രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. 40-ലധികം ഹെയര്‍പിന്നുകളാണ് പൊള്ളാച്ചി-വാല്‍പ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് തെന്നിമറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
CONTENT COURTESY TO MALAYALA MANORAMA ONLINE