തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സില്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം. എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രില്‍ മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍.
ഏപ്രില്‍ 23ന് ബാച്ച് ആരംഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ നല്‍കണം. ഇ-മെയില്‍: kittstraining@gmail.com, ഫോണ്‍: 8129816664.
