മണ്ണാര്‍ക്കാട്: പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന ആഭര ണ വിസ്മയങ്ങളൊരുക്കി തുറന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എയും വിശിഷ്ടാതിഥികളും ചേര്‍ന്ന് നി ര്‍വഹിച്ചു. മണ്ണാര്‍ക്കാട് ഇതാദ്യമായി 9 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ അമൂല്യ മായ ശ്രേണിയാണ് നവീകരിച്ച ഷോറൂമിലുള്ളത്. വെള്ളി ആഭരണങ്ങളുടെ അപൂര്‍വ മായ ശേഖരവുമായി പ്രത്യേകം കൗണ്ടറും കൂടാതെ അതിനൂതനമായ ആഭരണങ്ങളുടെ മികച്ചനിരയും കൂടാതെ വിവാഹ പര്‍ച്ചേസുകള്‍ക്കായി വലിയ ബ്രൈഡല്‍ ശേഖരത്തി ന് പുറമെ, വെള്ളി ആഭരണങ്ങളുടെ ‘സ്റ്റെറ’, ആന്റിക് ആഭരണങ്ങളുടെ ‘അവന്തിക്’, ടര്‍ക്കിഷ് ഡിസൈനുകളുടെ ‘സിയാറ’ തുടങ്ങിയ വൈവിധ്യമാര്‍ന്ന ശ്രേണിയും ഉപഭോ ക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
14 കാരറ്റ് ഫ്ലോറല്‍ സെക്ഷന്‍, 9 കാരറ്റ് ഡി-ലൈറ്റ് ലൈറ്റ് വെയ്റ്റ് കളക്ഷന്‍സ് എന്നിവ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന ഉദ്ഘാടനം ചെയ്തു. 18 കാരറ്റ് ഓറിക് കളക്ഷന്‍, ഡയമണ്ട് ഇസ എന്നിവയുടെ ആദ്യ വില്പന സി. മുഹമ്മദ് ബഷീര്‍, ടി.എ. സിദ്ദിഖ് എന്നിവര്‍ നിര്‍വഹിച്ചു. ആഭരണങ്ങള്‍ മാത്രമല്ല പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചും പെര്‍ഫ്യൂം എന്നിവയെല്ലാം ഇപ്പോള്‍ ലഭ്യമാകും. റിസ്റ്റോ, ഫോസില്‍, സി.കെ, ടൈറ്റാന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ക്കും നോറെല്‍, ഹയ്യക്ക് പെര്ഫ്യൂമുകള്ക്കു മായി പ്രത്യേക കൗണ്ടറുണ്ട്. ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്ന ഫാത്തിമ പഴേരി ഈ സെക്ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അന്താരാഷ്ട്ര ബ്രാന്‍ഡായി വളര്‍ന്ന പഴേരി, ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്നതെന്ന് പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഡ്വ. അബ്ദുല്‍ കരീം പഴേരിയില്‍ പറഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച് ഒരു ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്കി. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 10 പേര്‍ക്ക് 5,000 രൂപ വീതവും നല്കി. ചടങ്ങില്‍ പഴേരി ഗ്രൂപ്പ് ചെയര്മാന് ഷെരീഫ് ഹാജി അധ്യക്ഷനായി. രഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാര രംഗത്തെ പ്രമുഖരും പഴേരി ബിസിനസ് ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
