മണ്ണാര്‍ക്കാട്: മേഖലയില്‍ കനത്ത ചൂട് തുടരുന്നതിനിടെ നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷനുസമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടി ത്തകര്ന്നു. ഓട്ടോഡ്രൈവര്‍ ജഷീറിന്റെ കാലില്‍ ചില്ലുതട്ടി പോറലേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സവാരി പോയിവന്ന് സ്റ്റാന്‍ഡില്‍ ഓട്ടോ നിര് ത്തിയിട്ടിരിക്കുകയാരുന്നു. ജഷീറും സുഹൃത്തും തമ്മില്‍ സംസാരിച്ചിരിക്കുന്നതി നിടെയാണ് പൊടുന്നനെ ഗ്ലാസ് തകര്‍ന്നത്. ഗ്ലാസിന് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെ ന്നും അടുത്തിടെയാണ് ഓട്ടോറിക്ഷ ടെസ്റ്റ് കഴിഞ്ഞ് പുറത്തിറക്കിയതെന്നും ജഷീര്‍ പറയുന്നു.
