എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഹൈസ്കൂള്‍ മുതല്‍ ഡിഗ്രി തല വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി കള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മറൈസ് മോറല്‍ സ്കൂള്‍ തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ ആരംഭിക്കും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഒ.പി നിജാസ് ഉദ്ഘാടനം ചെയ്യും.
വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ബിന്‍ഷാദ് അധ്യക്ഷനാകും. ജീവിതലക്ഷ്യം എന്ന വിഷയത്തില്‍ സലാം സ്വലാഹി, ലോക്സ്ക്രീനിന് പുറത്തെ ഞാന്‍ എന്ന വിഷയത്തില്‍ ഷെഫീഖ് സ്വലാഹി, സ്വര്‍ഗ്ഗത്തി ലെ രണ്ട് താക്കോലുകള്‍ എന്ന വിഷയത്തില്‍ ശരീഫ് കാര, മയ്യത്ത് പരിപാലനം എന്ന വിഷയത്തില്‍ റിഷാദ് അല്‍ഹികമി, പ്രണയവും ലഹരിയും പോണോഗ്രഫി എന്ന വിഷയത്തില്‍ ഷംജാസ് കെ അബ്ബാസ്, സാമൂഹ്യ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ ടി.കെ. അഷ്റഫ്, അവസാന പ്രവാചകന് എന്ന വിഷയത്തില്‍ ആഷിക് അല്‍ ഹികമി, സലാഹുദ്ദീന് ഇബ്നു സലീം , അജ്വദ് ചെറുവാടി എന്നിവര്‍ ക്ലാസ്സെടുക്കും.മോറല്‍ സ്കൂള്‍ ചൊവ്വാഴ്ച സമാപിക്കും.
