മണ്ണാർക്കാട്: നാട്ടുകൽ ഇമാം നവവി ഇസ്ലാമിക് ദഅവ കോളജിൽ പഠനാരംഭം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.അലവി ഫൈസി കുളപ്പറമ്പ് നിർവഹിച്ചു. ഐ.എൻ.ഐ.സി ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കൊടക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ഐ.സി ദഅവ കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് അൻവരി മുഖ്യപ്രഭാഷണം നടത്തി. സി.അബൂബക്കർ മാസ്റ്റർ, എം.എസ് അലവി, സി.പി യൂസുഫ് മളാഹിരി, അമീർ ഫൈസി, ജലീദ് ഹസനി എന്നിവർ പ്രസംഗിച്ചു വർക്കിംഗ് സെക്രട്ടറി സി.എം അലി സെഞ്ചരി സ്വാഗതവും,മാനേജർ ബഷീർ ലത്വീഫി നന്ദിയും പറഞ്ഞു.
