മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ അക്കിപ്പാടത്ത് തേനീച്ചയുടെ ആക്രമണത്തില്‍ മധ്യ വയസ്കന് പരിക്കേറ്റു. തെങ്കര കൈതച്ചിറ കൊമ്പംകുണ്ട് ഉന്നതിയിലെ ചന്ദ്രന് (48)നാണ് തേനീച്ചയുടെ കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങിലുണ്ടായിരുന്ന തേനീച്ചക്കൂ ടില്‍ നിന്നും തേനെടുക്കുന്നതിനിടെണ് ചന്ദ്രനെ തേനീച്ചകള്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
