മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സി.എം സബീറലിയെ ഇന്ത്യ ന് ജേര്‍ണലിസ്റ്റ്സ് യൂണിയന് (ഐ.ജെ.യു) ദേശീയ നിര്‍വാഹക സമിതിയിലേക്ക് തിര ഞ്ഞെടുത്തു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടന്ന ഐ.ജെ.യു 11-ാമത് പ്ലീനറി സമ്മേളനത്തിലാണ് നിലവില്‍ ദേശീയ സമിതി അംഗമായിരുന്ന സബീറലിയെ നിര്‍വാ ഹക സമിതിയിലേക്ക് തിരഞ്ഞെടുത്തത്.
ഐ.ജെ.യു കേരള ഘടകമായ കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു) സംസ്ഥാന ട്രഷററായ അദ്ദേഹം മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാ ണ്ടായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ സബീറലി, ‘മാധ്യമം’ ദിനപത്രത്തിന്റെ മണ്ണാര്‍ക്കാട് ലേഖകനായി പ്രവര്‍ത്തിച്ചുവരുന്നു. മുന്‍പ് പ്രസ് ക്ലബ് മണ്ണാര്‍ക്കാട് പ്രസിഡ ന്റ്, കെ.ജെ.യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടു ണ്ട്.അധ്യാപികയായ ആബിദ തങ്കായത്തിലാണ് ഭാര്യ. മക്കള്‍: ഡോ. ശബീഅ ജെബിന്, ശാമില്‍ മുഹമ്മദ്, ശദീഅ ജെബിന്. മരുമകന്: ഡോ. മുഹമ്മദ് യാസിര്‍.
ദേശീയ നിര് വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീറലിയെ, കെ.ജെ.യു. സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ അഭിനന്ദിച്ചു.
