പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ടം പരിശീലന കേന്ദ്രത്തിൽ ഏർപ്പെടു ത്തിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഏപ്രിൽ ഒന്ന് മുതൽ പോസ്റ്റൽ വോട്ട് ചെയ്യാം. ആദ്യ നിയമന ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചവരിൽ രണ്ടാമത് നിയമന ഉത്തരവ് ലഭിക്കാത്തവർക്ക് പോളിങ് ദിവസം സ്വന്തം നിയോജകമണ്ഡലത്തിലെ പോളിങ് സ്റ്റേഷനിൽ നേരിട്ട് വോട്ട് ചെയ്യാമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
