മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ പരിഷ്കരണം നടത്തല്‍ അനിവാര്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി. കെ.സി.ടി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ടി. സൈനുല്‍ ആബിദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ.മുഹമ്മദ് ഷാ അധ്യക്ഷനായി. പി.എം.സലാഹുദ്ദീന്, ഡോ.പി. അനീസുദ്ദീന്‍, ഡോ.പി.ജുനൈസ്, ഡോ.ടി.കെ.ജലീല്‍, ഡോ.എ.പി. ഹംസത്തലി സംസാരിച്ചു.
ഭാരവാഹികള്‍: ഡോ.റഹിം കൊടശ്ശേരി(പ്രസിഡന്റ്), ഡോ.ശാഫി, ഡോ.ജലീല്‍, ഡോ.വി.എം ഉമ്മര്‍ (വൈസ് പ്രസിഡന്റ്), ഡോ.പി.ജുനൈസ് (ജനറല്‍ സെക്രട്ടറി), സി.പി സൈനുദ്ധീന്‍, എ.എം ശിഹാബ്, എ.സജ്ന (ജോയിന്റ് സെക്രട്ടറി), ഡോ.ഷബീര്‍ (ട്രഷറര്‍).
