മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്, ജില്ലാ കണ്‍വീനര്‍ പി. ബാലഗോപാല്‍, കളത്തില്‍ അബ്ദുള്ള, പി.അഹമ്മദ് അഷ്റഫ്, പൊന്‍പാറ കോയക്കുട്ടി, വി.വി ഷൗക്കത്തലി, കെ.കെ.എ അസീസ്, അസീസ് ഭീമനാട്, റഷീദ് തങ്ങള്‍, ടി.എ സലാം മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, ടി.എ സിദ്ദീഖ്, കെ.സജ്ന, കെ.ബാലകൃഷ്ണന്, റഫീഖ പാറോക്കോട്, എ. അയ്യപ്പന്, ജോഷി, ഗഫൂര്‍ കോല്‍ക്കളത്തില്‍, നാസര്‍ കൊമ്പത്ത്, ഹുസൈന് കോളശ്ശേരി, കെ.ആലിപ്പു ഹാജി, ബഷീര്‍ തെക്കന്‍, മനോജ്, നൗഷാദ് വെള്ളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍, അഡ്വ. ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, കെ.യു ഹംസ, ഹമീദ് കൊമ്പത്ത്, ഡോ.സൈനുല്‍ ആബിദ്, മജീദ് അണ്ണാന്‍തൊടി പങ്കെടുത്തു.
