മണ്ണാര്‍ക്കാട്: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് യുവാക്കള്‍ മരിച്ചു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല ഭാഗത്തുണ്ടായ വാഹനാപക ടത്തില്‍ തെങ്കര മണലടി കോളശ്ശേരിക്കുന്ന് ഉണ്ണികൃഷ്ണന്റെ മകന് ആദര്‍ശ് (23) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിയന്ത്ര ണംവിട്ട കാര്‍ രണ്ട് ബൈക്കുകളിലും കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായി രുന്ന കാര്‍ നിയന്ത്രണംവിട്ടാണ് ബൈക്കിലിടിച്ചത്. തുടര്‍ന്ന് മറ്റുവാഹനങ്ങളിലുമിടി ക്കുകയായിരുന്നു.സാരമായി പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റുവാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ആദര്‍ശിന്റെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കടമ്പഴിപ്പുറത്ത് ലോറിയും ബൈക്കും തമ്മിലുണ്ടായ അപകടത്തില്‍ തിരുവിഴാംകുന്ന് ഇടപ്പലയില് വീട്ടില്‍ വിഷ്ണു (23) ആണ് മരിച്ചത്.