കല്ലടിക്കോട്: എല്‍.ഡി.എഫ്. കല്ലടിക്കോട് മേഖലാതല തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി.എ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. കോങ്ങാട് മണ്ഡലം കമ്മിറ്റി അംഗം എം.എം തങ്കച്ചന് അധ്യക്ഷനായി. കെ.കോളകുമാരി, കെ.സി ഗിരീഷ്, റഹ്മാന്, ജോസ്, ഉണ്ണിക്കുട്ടന്, എം.യു രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
