പാലക്കാട്: മുന്‍ എം.എല്‍.എ. പി.കെ ശശിയെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.
പാര്‍ട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന ശശി, കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. content copied from mathrubhumi
