എടത്തനാട്ടുകര: ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ ഓഫറുകളുമായി ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് എടത്തനാട്ടുകര സ്റ്റാറ്റസ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മലയോരനാടിന്റെ വാണിജ്യമേഖ ലയ്ക്ക് പുതിയമുഖച്ഛായ നല്കി തുറന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വീട്ടുപയോഗ ത്തിന് ആവശ്യമായ സാധനങ്ങളെല്ലാം കുറഞ്ഞവിലയില്‍ വാങ്ങാം.

ഒരേമേല്ക്കൂരയ്ക്ക് താഴെ തന്നെ എല്ലാസാധനങ്ങളും വാങ്ങാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. കൂടാതെ വന്‍നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവവും ആസ്വദിക്കാം. പല ചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുപുറമെ ക്രോക്കറി, പാത്രങ്ങള്‍, സ്റ്റേഷനറി, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ബാഗുകള്‍ തുടങ്ങിയവ യുടെ വലിയശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.വിശാലമായ പാര്‍ക്കിങ് സൗകര്യവും മികച്ച ഷോപ്പിങ് ഇടവും ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് തകര്‍പ്പന്‍ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെ ന്ന് ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് അറിയിച്ചു. ചടങ്ങില്‍ സ്റ്റാറ്റസ് മാള്‍ മാനേ ജിങ് പാര്‍ട്ണര്‍ ബഷീര്‍ മുതുകുറ്റി അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.പി മാനു ആദ്യവില്‍പ്പന നിര്‍വഹിച്ചു. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കും, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്കും ധനസഹായവും വിതരണം ചെയ്തു.

എടത്തനാട്ടുകര ചാരിറ്റബിള്‍ കൂട്ടായ്മയ്ക്കുള്ള ധനസഹായം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരിയും, എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കുള്ള ധനസഹായം അബ്ദുള്ള പാറോക്കോട്ടും നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത്, ബിഗ്സീ മാനേജിങ് പാര്‍ട്ണര്‍മാരായ അബ്ദുള്‍ അലി പടുവന്‍പാടന്‍, സത്താര്‍, അലവിക്കുട്ടി, സുല്‍ഫി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, സഫറുല്ല ഖാന്, സി.സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടു ത്തു. തുടര്‍ന്ന് മജീഷ്യന്‍ പി.ടി ഹംസയുടെ മാജിക് ഷോയും, ടെലിസിനിമാതാരം ഹുസൈന് വണ്ടൂരിന്റെ കലാപ്രകടനങ്ങളുമുണ്ടായി.
