പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പാലക്കാട് ജില്ല മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ പ്രവര്ത്ത കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സി.പി.എം. മുന്‍ എം.എല്‍.എ. പി.കെ ശശി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടന്ന കണ്വെനന്ഷനിലേക്കെത്തിയ പി.കെ ശശിയെ പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റു കാരുടെ കണ്‍വെന്‍ഷനാണെന്നും പി.കെ ശശി പറഞ്ഞു.
മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലെക്ക് സി.പി.എം. എത്തിനില്ക്കുന്നുവെന്നതടക്കമുള്ള രൂക്ഷവിമര്ശനങ്ങളുമുയര്ത്തി. ‘പാലക്കാട് ജില്ലയില്‍ ലോക്കല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് കള്ളുകുടിച്ചിരിക്കുമ്പോള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി’. ശശി പറഞ്ഞു.അഴിമതിയും സ്പിരിറ്റ് കച്ചവടവുമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ അനീതിക്കെതിരെ അധാര്‍മികതയ്ക്കുമെതിരെ പാര്‍ട്ടിക്കകത്ത് നിന്നും പൊരുതിയവരെ നടപടിയെടുത്ത് പുറത്താക്കി. ഇത്തരത്തില്‍ ചോദ്യം ച്യെതതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ഒട്ടേറെ സഖാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. ‘കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം. ഇമ്പിച്ചബാവയടക്കമുള്ള മഹാന്മാര് ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന് ഇരുന്നത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യേണ്ടേ.- ശശി ചോദിച്ചു. ഞങ്ങള്‍ ആഗ്രഹിച്ചട്ടല്ല ഇങ്ങിനെ വേണ്ടിവന്നത്. ഞങ്ങള്‍ നിര്‍ബന്ധിതരായതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ടിന് പുറമെ വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ കൂട്ടായ്മകളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. content courtesy, manorama, mathrubhumi online
