പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ പൊതുജനങ്ങൾ ക്ക് മുൻ കരുതലുകൾ എടുക്കാൻ ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയ വരിൽ ആർക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ടാൽ ഉപഭോക്താവിന് അപ്ലിക്കേഷൻ മുഖേന ഉടനെ തന്നെ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ എങ്ങനെ സ്വയം ക്വറന്റൈൻ ചെയ്യാമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടങ്കിൽ എന്ത് ചെയ്യണമെന്നുള്ള നിർദേശങ്ങളും ആപ്ലിക്കേഷൻ വഴി ലഭിക്കും.
ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-
*മൊബൈൽ ഫോണിൽ പ്ലേസ്റ്റോർ തുറന്ന് Aarogya Setu എന്ന് സെർച്ച് ചെയ്യുമ്പോൾ ആപ്ലിക്കേഷൻ കാണാനാകും. ഇത് ഇൻസ്റ്റാൾ ചെയ്യുക .ബ്ലൂടൂത്ത് /ജിപിഎസ് പ്രവർത്തിപ്പിക്കുക.
*ലൊക്കേഷൻ ഷെയറിങ് ഓൾവെയ്സ് (always) എന്നായി സെറ്റ് ചെയ്യുക.