കോട്ടോപ്പാടം: കൊമ്പം മര്‍ക്കസുല്‍ ഹിദായ മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച് കിഡ്സ് പാര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി തുറന്നുനല്‍കി. സ്ഥാപന സെക്രട്ടറി കെ.പി മുഹമ്മദ് മുസ്ലിയാര് കൊമ്പത്തിന്റെ നേതൃത്വത്തില്‍ സ്കൂളിലെ വിവിധ വിഷയങ്ങളില്‍ തിരഞ്ഞെടു ക്കപ്പെട്ട വിദ്യാര്‍ഥികളായ അഹ്സാന്, ഇഹാന്‍, മുഹമ്മദ് എമിന് ഐബക് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐ.എ.എം.ഇ. സ്റ്റേറ്റ് ലെവല്‍ ആര്‍ട്ടോറിയം വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു. മാനേജര്‍ അഷറഫ് കൊമ്പത്ത്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ലാക്കല്‍, കമ്മിറ്റി അംഗങ്ങ ളായ എം.എം മൗലവി കൊമ്പം, സൈനുദ്ദീന്‍ ഹാജി കോട്ടോപ്പാടം, പി.ടി.എ. പ്രസിഡന്റ് നാസര്‍ വേങ്ങ, എക്സിക്യുട്ടിവ് അംഗം ഉബൈദ് ഭീമനാട്, വൈസ് പ്രിന്‍സിപ്പല്‍ ശ്രീദേവി ടീച്ചര്‍, ബാസി ത് നുസ്രി മറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
