പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് വൈകിട്ട് ആറു മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 59 പ്രതികളാണുള്ളത്. ഇതിൽ പേരെ 52 അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 വാഹനങ്ങൾ പിടിച്ചെടുത്തു. ഷൊർണൂർ നഗരസ ഭയിൽ കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ അതിക്രമിച്ച് കയറിയ ഒരാൾക്കെതിരെ നഗരസഭ അധ്യക്ഷന്റെ പരാതിയെത്തുടർന്ന് കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ നിർദേശങ്ങൾ അവഗണിച്ച് കാൽനടയായി പുറത്തിറങ്ങുന്നവർക്ക് എതിരെയും പോലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചു.