പാലക്കാട്:കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കും തിരിച്ചു മുള്ള പ്രവേശനം പൂർണമായും നിരോധിച്ചതിന്റെ ഭാഗമായി ജില്ല യിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി എ.ഡി.എം ടി.വിജ യൻ അറിയിച്ചു. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കു ള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിനു വിരു ദ്ധമായി ധാരാളം പേർ കാല്‍നടയായും വാഹനങ്ങളിലും വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്കും കേരളത്തില്‍ നിന്ന് പുറ ത്തേയ്ക്കും പോകുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രോഗവ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിനായി ഇത്തരത്തി ലുള്ള ഗതാഗതം തടയുന്നതിനും, ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനുമായാണ് എല്ലാ ചെക്ക് പോസ്റ്റുകളിലും എക്സി ക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ വിന്യസിച്ചത്.
ചെക് പോസ്റ്റും നിയമിതരായ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരുടെ പേര് വിവരവും ചുവടെ
- വാളയാർ ചെക്പോസ്റ്റ്- അമൃതവല്ലി- പാലക്കാട് സ്പെഷൽ തഹസിൽദാർ (എൽ.ആർ) – 9447751461.
2.നടുപ്പുണി ചെക്പോസ്റ്റ്- ഏലിയാമ്മ-
ഒറ്റപ്പാലം സ്പെഷൽ തഹസിൽദാർ (എൽ .ആർ)- 9497824957.
- വേലന്താവളം ചെക്പോസ്റ്റ്- ബിന്ദു- കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് (എസ്.എസ്) – 9495487712.
- ഗോപാലപുരം ചെക്പോസ്റ്റ്- ഗോപകുമാർ- കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് (ഐ ആന്റ് എ)- 9495510255.
- ഗോവിന്ദാപുരം ചെക്പോസ്റ്റ്- ശ്രീകുമാർ – ആലത്തൂർ തഹസിൽദാർ (എൽ .ആർ)- 9446685082
6.ചെമ്മണാംപതി ചെക്പോസ്റ്റ് – രേഖ-
പാലക്കാട് സ്പെഷൽ തഹസിൽദാർ (എൽ 1)- 9495708140.
- മീനാക്ഷിപുരം ചെക്പോസ്റ്റ്- രാജലിംഗം – ചിറ്റൂർ ഡെപ്യൂട്ടി തഹസിൽദാർ- 8921585881.
താഴെ പറയുന്ന നിർദേശങ്ങളാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ നിർവഹിക്കുക.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് ജനങ്ങള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് തടയുക
യാത്രാ വാഹനവും കാല്‍നട യാത്രയും പൂര്‍ണ്ണമായും നിരോധിക്കുക
തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും 500 മീറ്റര്‍ മാറി കേരള അതിര്‍ത്തിയില്‍ പോലീസുമായി കൂടിയാലോചിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുക
അവശ്യ സാധനങ്ങളുമായി വരുന്ന (ഭക്ഷ്യസാധനങ്ങളും, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റകളും ഉള്‍പ്പടെ) വാഹനങ്ങളും അവ എടുക്കുന്നതിനായി വരുന്ന ഒഴിഞ്ഞ വാഹനങ്ങളും മാത്രം കടന്നു പോകാന്‍ അനുവദിക്കുക (വാഹനത്തില്‍ ഡ്രൈവറും ഒരു സഹായിയും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ)
അവശ്യസാധനങ്ങള്‍ ഒഴികെയുള്ള സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും മടക്കി അയക്കുക (അവിടെ പാര്‍ക്കു ചെയ്യുവാന്‍ അനുവദിക്കാന്‍ പാടുള്ളതല്ല)
ചരക്കു വാഹനങ്ങളില്‍ ആളുകളെ കയറ്റി വരുന്നതു കണ്ടാല്‍ വാഹനം പിടിച്ചെടുക്കുന്നതിനും ഡ്രൈവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും പോലീസിന് നിര്‍ദ്ദേശം നൽകുക.
പൊതുജനങ്ങള്‍ അനാവശ്യമായി ഒത്തു കൂടുന്നത് പൂര്‍ണ്ണമായും വിലക്കുകനാലില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടിയാല്‍ കര്‍ശന നടപടികള്‍ എടുക്കുക.ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ക്കെതിരെ ദുരന്ത നിവാരണ നിയമം, കേരള പോലീസ് ആക്ട്, മറ്റു അനുബന്ധ നിയമ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കും.