പാലക്കാട് : ഒരു അതിർത്തി ജില്ല ആയതിനാൽ പുറത്തുനിന്നും വരു ന്നവരെ അതിർത്തിയിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ തീരുമാനി ച്ചതിന്റെ ഭാഗമായാണ് നിരീക്ഷണത്തിലുള്ളവരുടെ സംഖ്യയിൽ രണ്ടുദിവസം കൊണ്ട് വലിയ വർദ്ധനവ് ഉണ്ടായതെന്ന് മന്ത്രി എ. കെ ബാലൻ പറഞ്ഞു. അതിനാൽ ജനങ്ങൾ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മുന്നറിയിപ്പ് പൂർണമായും ഉൾകൊണ്ട് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

ജില്ലയിൽ കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ടവരെല്ലാം വിദേശത്തു നിന്നും വന്നവരായതിനാൽ രോഗികളുടെ എണ്ണം ഇനിയും കൂടാനു ള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം യാത്ര ചെയ്ത എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗലക്ഷണ ങ്ങൾ കണ്ടാൽ ഉടനെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിദേശത്ത് നിന്നും വന്ന രോഗികളിൽ നിന്നും നേരിട്ട് രോഗം പകരുന്നതിന് പുറമെ ഇവരിൽനിന്നും രോഗം ലഭിച്ചവർ വഴിയും രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ പൊതു ജനങ്ങൾ പോലീസിന്റെയും ജില്ലാ ഭരണകൂട ത്തിന്റെയും കർശന നിയന്ത്രണവും നിർദ്ദേശവും പാലിക്കണം. ഏതുതരത്തിലുള്ള നിർദ്ദേശങ്ങൾ നൽകിയാലും ഒരു വിഭാഗം ജനങ്ങൾ ഇത് ഉൾക്കൊള്ളുന്നില്ല. ഇതിനെതിരെ പോലീസ് ശക്ത മായ നടപടി എടുക്കാൻ നിർബന്ധിതരാവുമെന്നും മന്ത്രി അറിയിച്ചു.

ഉൾപ്രദേശങ്ങൾ ഉൾപ്പെട്ട ആദിവാസി മേഖലയിൽ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദൂര പ്രദേശ ങ്ങളിലെ ആദിവാസി മേഖലകളിലെ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജില്ല യിലെ ആദിവാസി മേഖലകളിൽ ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ എത്തുന്നതിന് പ്രശ്നം നേരിടുന്നില്ല. ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ സാഹചര്യം മുൻകൂട്ടികണ്ട് ആദിവാസി മേഖലകളിൽ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുള്ളതായും ഇതിന് പുറമെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പറമ്പി ക്കുളം ഉൾപ്പെടെയുള്ള ട്രൈബൽ പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനു വേണ്ട പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

അന്തർ സംസ്ഥാന-അന്തർ ജില്ലാ തലത്തിൽ എൻഫോഴ്സ് നടപടികൾ ഊർജ്ജിതമാക്കി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലയിൽ 1800 പോലീസുകാരാണ് ഓരോ ദിവസവും ഡ്യൂട്ടിയിലുള്ളത്. കൂടാതെ, വാളയാറിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന -അന്തർ ജില്ലാ തലത്തിൽ അതിർത്തികളിൽ ഫലപ്രദമായ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കും. ആവശ്യമെങ്കിൽ സർക്കാർ ഓർഡിന ൻസിന് അനുസൃതമായി കേസെടുക്കാൻ നിർബന്ധിതരാകും


കോവിഡ് – 19 പോസിറ്റീവ് കേസുകൾ കൂടാൻ സാധ്യതയുള്ള സാഹചര്യം മനസ്സിലാക്കി ജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങളും കർശന നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. നിരീക്ഷണത്തിലുള്ളവർ പുറത്തു പോയതിനു കേസെടുക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും പൊതുജനങ്ങൾ പലപ്പോഴും നടപ്പിലാക്കുന്നില്ല. ജനങ്ങൾ വീടുകളിൽ ഇരിക്കുന്ന സാഹചര്യത്തിൽ റോഡ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. എന്നിരുന്നാലും റോഡപകടങ്ങളും ഉണ്ടായിട്ടുണ്ട്.ഇത്തരം സംഭവങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കാൻ പോലീസ് നിർബന്ധിതരാവുകയാണ്. ഇതുവരെ 413 പേർക്കെതിരെ 376 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോം ക്വാറന്റൈൻ ലംഘിച്ചതിനെതിരെ 17 കേസുകളും എടുത്തിട്ടുണ്ട്. 303 ഓളം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അനുവദിച്ച സമയ പരിധി മറികടന്ന് പ്രവർത്തിച്ച കടകൾക്കെ തിരെയും പതിമൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഐ.പി.സി മുഖേനയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഠിനമായ വകുപ്പുകൾ പോലീസ് ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാർ പാസാക്കിയ ഓഡിനൻസിലെ വ്യവസ്ഥകൾ പ്രകാരവും കേസെടുത്തിട്ടില്ല. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഓഡിനൻസ് പ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിത രാകുമെന്നും മന്ത്രി പറഞ്ഞു. വീട്ടിൽ ഇരിക്കുക എന്നതാണ് രോഗവ്യാപനത്തിന് എതിരെയുള്ള ഏക പോംവഴി. 21 ദിവസം വീട്ടിൽ ഇരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മദ്യശാലകൾ താത്ക്കാലികമായി അടച്ചതിനെ തുടർന്നുള്ള മദ്യാസക്തി പ്രതിരോധിക്കാൻ കൂടുതൽ ഡീ അഡിഷൻ സെന്ററുകൾ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദ്യവില്‍ പ്പന ശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും താത്കാലികമായി അടച്ചതോടെ ചിലർക്ക് മാനസിക വിഭ്രാന്തി ഉള്‍പ്പടെയുള്ള പ്രശ്‌ന ങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഇതു വരെ നാലോളം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ജില്ലയില്‍ കൂടുതൽ ഡീ അഡിക്ഷന്‍ സെന്ററുകള്‍ സജ്ജമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറി യിച്ചു. ജില്ലാ ആശുപത്രിയിലും കോട്ടത്തറ ആശുപത്രിയിലുമായി നിലവിലുള്ള ഡി അഡിക്ഷന്‍ സെന്ററുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ജില്ലയിൽ വിവിധയിടങ്ങളിൽ ശ്രദ്ധയിൽ പെട്ട അനധികൃത വാറ്റിനെതിരെ പോലീസ്, എക്സൈസ് വിഭാഗങ്ങൾ ഏഴ് കേസുകൾ എടുത്തിട്ടുണ്ട്. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 79 തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജം

ജില്ലയിൽ 88 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി മാർച്ച് 28 വരെ 79 കമ്മ്യൂണിറ്റി കിച്ചൻ സെന്റുകൾ തുടക്കമിട്ടതായി മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ 20 കമ്മ്യൂണിറ്റി കിച്ചൻ സെന്ററുകൾ കൂടി യാഥാർത്ഥ്യമാക്കും. കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട സർക്കാർ നിബന്ധനകൾ എല്ലാവരും കർശനമായി പാലിക്കണം. പ്രളയകാലത്തെ പോലെ അധികം ആളുകൾ കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളിൽ തങ്ങാൻ പാടില്ല. ആവശ്യത്തിന് രണ്ടോ മൂന്നോ പേർ മാത്രം ഉണ്ടായാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല കലക്ടറുടെ ചേബറിൽ ജില്ലാ കലക്ടർ ഡി. ബാലമുരളി,, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത എന്നിവരുമായി നടത്തിയ അടിയന്തര യോഗത്തിലാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!