പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തു ക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്‌നാട്ടിലേക്കുള്ള ലോറികള്‍ സുഗമമായി കടന്നുപോകുന്നതിനുള്ള നടപടികള്‍ കോയമ്പത്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുമായി ബന്ധപ്പെട്ട് സ്വീകരി ക്കുന്നതിന് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതല പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ വാഹന ഉടമകള്‍ 9495024074 (പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍) എന്ന നമ്പറിലേക്ക് അറിയിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേരള അതിര്‍ത്തിയിലുള്ള തമിഴ്‌നാട് ചെക്ക്‌പോസ്റ്റില്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.