പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 21 മുതല്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരി ച്ചത്. വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പരിശോധിച്ച് വരികയാണ്.ജില്ലയില്‍ കോവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ 5478 പേര്‍ വീടുകളിലും 11 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 23 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂ ക്ക് ആശുപത്രിയിലുമായി 5514 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാ ണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 183 സാമ്പിളുകളില്‍ ഫലം വന്ന 139 എണ്ണവും നെഗറ്റീവാണ്. ഇതുവരെ 2383 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1452 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്.അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടു ള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാനമൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേ ണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്കി റങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലി ക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക.
സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.
24X7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189