പാലക്കാട് : കോവിഡ്-19 സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍ക്കും, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും വിവിധ താലൂക്കുകളുടെ ചുമതല നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയന്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി ഉത്തരവിട്ടു.
സബ് കലക്ടര്‍ ഒറ്റപ്പാലം – പട്ടാമ്പി താലൂക്ക്
ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ആര്‍ -ചിറ്റൂര്‍ താലൂക്ക്
ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ – ഒറ്റപ്പാലം താലൂക്ക്
ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ – ആലത്തൂര്‍ താലൂക്ക്
ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ.എന്‍.എച്ച് – മണ്ണാര്‍ക്കാട് താലൂക്ക്
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, പാലക്കാട്- പാലക്കാട് താലൂക്ക്
സബ് കലക്ടര്‍ക്കും, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുളള താലൂക്കുകളില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടെങ്കില്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തഹസില്‍ദാര്‍ അവരെ പിരിച്ചു വിടേണ്ടതുമാണ്. ഇത് സംബന്ധിച്ച നടപടികള്‍ അതത് ദിവസം ഉച്ചയ്ക്ക് 12.30 ന് ജില്ലാ കലക്ടറെ ഫോണ്‍ മുഖേന അറിയിക്കണം. 12 ന് ശേഷം ജില്ലാ കലക്ടര്‍ പരിശോധന നടത്തുമ്പോള്‍ ആള്‍ക്കൂട്ടങ്ങളെ കാണാന്‍ ഇടയായാല്‍ ചാര്‍ജ് ഓഫീസര്‍ക്കും യൂണിറ്റ് ഓഫീസര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയന്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി അറിയിച്ചു.