കുമരംപുത്തൂര്‍ : വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിലൂടെ 30 വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പരിശ്രമങ്ങളിലേക്ക് തന്റെ സമ്പാ ദ്യകുടുക്കയിലെ തുക നല്കി രണ്ടാംക്ലാസ് വിദ്യാര്‍ഥിയും. കാരാപ്പാടം എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥിയും പയ്യനെടം കളപ്പുര വീട്ടില്‍ സക്കീര്‍-ഷാഹിദ ദമ്പതികളുടെ മകനുമായ ഷിഹാനാണ് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിക്ക് തുക കൈമാറിയത്. സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച തുകയാണ് വീട്ടുകാരുടെ സമ്മത ത്തോടെ ഷിഹാന്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗിരീഷ് ഗുപ്ത, നവാസ് പൊന്‍പാറ, ആഷിക്ക് അക്കിപ്പാടം എന്നിവര്‍ ഏറ്റുവാങ്ങി. ഷിഹാന്റെ പുതിയ സൈക്കിള്‍ എന്ന ആഗ്രഹം യൂത്ത് കോണ്‍ഗ്രസ് നിറവേറ്റുമെന്നും നേതാക്കള്‍ പറഞ്ഞു.