ഷോളയൂര്‍: പ്രകൃതിസംരക്ഷത്തിലൂടെ തദ്ദേശ ജനതയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കാമെന്ന സന്ദേശവുമായി ഷോളയൂര്‍ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫിസ് തദ്ദേശീശ ജനതയുടെ അന്താരാഷ്ടദിനമാചരിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ ഉന്നതികളിലുള്ള ഗുണഭാക്താക്കള്‍ക്ക് കാടുവെട്ട്, മരംവെട്ട് യന്ത്രങ്ങള്‍, ഹൈബ്രിഡ് ജാതി തൈകള്‍ എന്നിവ നല്‍കി. പ്രത്യേക തൊഴില്‍നൈപുണ്യ പദ്ധതിയിലുള്‍പ്പെടുത്തി 25 ഗുണഭോ ക്താക്കള്‍ക്കായി ആകെ 10.78ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങളും തൈകളും വിതരണം ചെയ്തത്. ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ വി.കെ സുരേഷ്‌കുമാര്‍ അധ്യ ക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രവി, ടി.ഇ.ഒ. കെ.എം രാഹുല്‍, മൂപ്പന്‍ നഞ്ചന്‍, പ്രശാന്ത്, നമേഷ്, റെജി, എസ്.ടി. പ്രമോട്ടര്‍മാര്‍, ഊരുപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ടി.ഇ.ഒ. ഓഫിസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.