മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവ് ഷാഹിനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേ ഷിക്കണമെന്നും മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാഹിനയുടെ ഭര്‍ത്താവും മക്കളും ബന്ധുക്കളും മണ്ണാ ര്‍ക്കാട് പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഷാഹിനയുടെ ഭര്‍ത്താവ് മൈലം കോട്ടില്‍ മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ രണ്ട് മക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും സമരത്തില്‍ പങ്കെടുത്തു. നിലവിലുള്ള പൊലിസ് അന്വേഷണം സമ്പൂര്‍ണമല്ലെന്നും മന്ദഗതിയിലാണെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കണമെന്നും സാദിഖ് ആവശ്യപ്പെട്ടു. ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാന്‍ ഉന്നതതലത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. താന്‍ മാനസി കരോഗിയാണെന്നുംവരെ ഒരു പാര്‍ട്ടി നേതാവ് പ്രസ്താവന നടത്തി.ഇക്കാര്യത്തില്‍ ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാദിഖ് പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും രാഷ്ട്രീയ നേതൃത്വം പിന്‍മാറണമെന്നും ആവ ശ്യപ്പെട്ടു. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ പൊലിസ് സംഘം പരിശധന നടത്തിയി രുന്നു. വിദേശത്തായിരുന്ന സാദിഖ് നാട്ടിലെത്തി മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!