പാലക്കാട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം മീൻവല്ലത്തും ജാഗ്രത. സുരക്ഷ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. സഞ്ചാരികൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയതായി ഡിഎഫ്ഒ അറിയിച്ചു. രോഗ ലക്ഷണങ്ങളുളള നിരവധി പേര് സംസ്ഥാനത്ത് നിരീക്ഷണത്തി ലാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.