മണ്ണാര്‍ക്കാട് :കേരളത്തിലെ അക്കാദമിക് മേഖലയും പൊതു സമൂ ഹവും തള്ളിക്കളഞ്ഞ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ വികലമായ പരിഷ്‌കാരങ്ങള്‍ അടിച്ചേല്പിച്ച് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ തല്ലിക്കെടുത്തരുതെന്ന് കേരള ഹയര്‍ സെക്കണ്ടറി ടീച്ചര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 65 കുട്ടികളാല്‍ തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകള്‍, അശാസ്ത്രീയമായ പരീക്ഷാ ഏകീകരണം, പ്രിന്‍സിപ്പല്‍ -ഹെഡ്മാസ്റ്റര്‍ അധികാര വിഭജനത്തിലെ അവ്യക്ത, അനവസ രങ്ങളിലെ സ്ഥലം മാറ്റങ്ങള്‍, അടിക്കടി മാറി വരുന്ന ഉത്തരവുകള്‍, സി.ഇ മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനങ്ങള്‍ തുടങ്ങി ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ മാറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടി ലേറെയായി പൊതു വിദ്യാഭ്യാസ ശാക്തീകരണത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരും ജീവനക്കാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷേ അധ്യാപക സമൂഹത്തെ നിരന്തരം അവഹേ ളിക്കുന്ന സമീപനമാണ് ഭരണകൂടത്തില്‍ നിന്നുണ്ടാവുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:50 ആക്കുക, ജനറല്‍ ട്രാന്‍സ്ഫര്‍ സമയ ബന്ധിതമായി നടപ്പാക്കുക, ശമ്പള പരിഷ്‌കരണം വേഗത്തിലാക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക,പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാ ക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു .കെ.എച്ച്.എസ്. ടി.യു സംസ്ഥാന സെക്രട്ടറി സി സൈതലവി ഉദ്ഘാടനം ചെയ്തു ,ജില്ലാ പ്രസിഡന്റ് പി.അഷ്റഫ് അധ്യക്ഷനായി ,ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നജ്മുദ്ധീന്‍,എം.പി സാദിഖ് ,കെ.എച്ച് ഫഹദ് ,കെ .എ ഹുസ്‌നി മുബാറക്ക് ,എം.ടി ഇര്‍ഫാന്‍, കെ.കെ.മുഹമ്മദ് അമീന്‍,വി.പി.ഫൈസല്‍,ടി.പി.മുഹമ്മദ് മുസ്തഫ,ഒ.മുഹമ്മദ് അന്‍വര്‍,സി.പി.മൊയ്തീന്‍,സാജിദ് ചെര്‍പ്പുളശ്ശേരി,എന്‍.ഹബീബ് റഹ്മാന്‍,ടി.എസ്.അബ്ദുല്‍ റസാഖ്,ഒ.ഷൗക്കത്തലി,എന്നിവര്‍ സംബന്ധിച്ചു .