മണ്ണാര്‍ക്കാട് :വേനല്‍ അവധി എത്തുന്ന സാഹചര്യത്തില്‍ കോടതി പ്പടി ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ ക്കായി കായിക പരിക്കുകളെ കുറിച്ചും പരിക്കേല്‍ക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു. കോഴിക്കോട്ടെ പ്രശസ്ത കുട്ടികളുടെ ദന്തരോഗ വിദഗ്ദ്ധന്‍ ഡോ ഇജാസ് മുഹമ്മദ് ക്ലാസ്സെടുത്തു.ക്ലബ്ബ് പ്രസിഡന്റ് കല്ലടി നെജ്മല്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു.സെക്രട്ടറി പാലാപ്പുഴ റംഷാദ്,ട്രഷറര്‍ കല്ലടി ഡാനിഷ്, ക്ലബ്ബ് സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ഫായിസ്, വൈസ് പ്രസിഡന്റ് ചപ്പിറ്റകുര്‍ഷി നൗഷാദ്, കണ്ണന്‍തോടി അനീസ് ഗസന്‍ ഫര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!