പാലക്കാട് : കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 11 പേർ വീടുകളിൽ നിരീക്ഷ ണത്തിലാ ണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. എൻ ഐ വി യിലേക്ക് പരിശോധനയ്ക്കായി അയച്ച 17 സാമ്പിളുകളിൽ ഫലം വന്ന 17 എണ്ണവും നെഗറ്റീവാണ്. ആകെ 196 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായതിൽ 185 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇതുവരെ 143 കോളുകളാണ് കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
ചൈന, ഹോങ്കോംഗ്, തായ്ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറി യ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയിൽ നിന്നും, കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ബന്ധപ്പെടാവു ന്നതാണ്.