മണ്ണാര്‍ക്കാട്:പൂരാഘോഷ കമ്മിറ്റി ഏര്‍പ്പെടുത്തിയ ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ വാദ്യപ്രവീണ പുരസ്‌കാരം കൊമ്പ് കലാ കാരന്‍ കുമ്മത്ത് രാമന്‍കുട്ടി നായര്‍ക്ക് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് സമ്മാനിച്ചു.അരകുറുശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രാങ്കണത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിലാണ് പുരസ്‌ കാരം നല്‍കിയത്.2010 മുതലാണ് മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി വാദ്യപ്രവീണ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.കൊറ്റിയോട് എന്‍ ബാലകൃഷ്ണപ്പണിക്കരുടെ മകന്‍ ഡോ.എ.പി.രാധാകൃഷ്ണന്‍ നല്‍കുന്ന 25,000രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുര സ്‌കാരം.പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്രസമിതി പ്രസി ഡന്റ് കെസി സച്ചിദാനന്ദന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. ജൂറി ചെയര്‍മാന്‍ ഡോ.എന്‍പി വിജയകൃഷ്ണന്‍ വാദ്യപ്രവീണ പുരസ്‌ കാര ജേതാവ് കുമ്മത്ത് രാമന്‍കുട്ടി നായരെ സദസ്സിന് പരിചയ പ്പെടുത്തി.ക്ഷേത്രം മാനേജിംഗ് കെ എം ബാലചന്ദ്രനുണ്ണി പൊന്നാട യണിയിച്ചു.കഥകളി സംഗീത കലാകാരന്‍ കോട്ടയ്ക്കല്‍ മധുവി നേയും ദേശത്തെ ജ്യോതിഷാചാര്യന്‍ ഭാസ്‌കരപ്പണിക്കരെയും അട്ടപ്പാടിയിലെ നാടന്‍പാട്ട് കലാകാരി നഞ്ചിയമ്മയേയും അരകുറു ശ്ശിയിലെ പി ചന്ദ്രശേഖരനേയും ആദരിച്ചു.മുന്‍ ഡെപ്യുട്ടീ സ്പീക്കര്‍ ജോസ് ബേബി,മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള,സെക്രട്ടറി എം പുരുഷോത്തമന്‍,ക്ഷേത്ര സമിതി പ്രസിഡന്റ് കെ സി സച്ചിദാന ന്ദന്‍,മലബാര്‍ ദേവസ്വം ബോര്‍ഡംഗം ടി.കെ സുബ്രഹ്മണ്യന്‍, താലൂ ക്ക് വികസനസമിതിയോഗം പി ആര്‍ സുരേഷ്,ധര്‍മര്‍ കോവില്‍ ക്ഷേത്ര സമിതി ഖജാന്‍ജി എ.ശ്രീനിവാസന്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റിയംഗം കൃഷ്ണകുമാര്‍ ഖജാന്‍ജി പി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!