പാലക്കാട്: ഒന്നര വര്‍ഷമായി വാഹന നികുതി അടക്കാതെ സിനിമ ഷൂട്ടിങ്ങി നായി ഉപയോഗിക്കുന്ന ആഡംബര വാന്‍ പിടിച്ചെടുത്ത തായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം നികുതി കുടിശ്ശികയുള്ള വാഹനമാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടു ത്തത്. എന്‍ഫോഴ്സ്മെന്റ് ആര് ടി ഓ പി. ശിവകുമാര്‍, ഇന്‍സ്പെക്ട ര്‍മാരായ കെ.കെ ദാസ്, ഷൈന്‍ മോന് ചാക്കോ, എന്‍ ശ്രീകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നികുതി കുടിശ്ശിക തീര്‍ക്കുന്ന മുറയ്ക്ക് വാഹനം വിട്ടു നല്‍കും.