പാലക്കാട്:ക്ഷീര വികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിറ്റുകള്‍ (മില്‍മ), പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ സംയുക്തമായി ‘ക്ഷീര സാന്ത്വനം’ എന്ന പേരില്‍ നടപ്പാക്കുന്ന സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷു റന്‍സ് പദ്ധതി യില്‍ അംഗത്വം എടുക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും സഹകരണ സംഘം ജീവനക്കാര്‍ക്കും അംഗത്വമെടുക്കാം. ക്ഷീരകര്‍ഷ കരുടെ കറവ മാടുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ആരോഗ്യ സുരക്ഷാ, അപ കട സുരക്ഷാ, ലൈഫ് ഇന്‍ഷുറന്‍സ്, ഗോ സുരക്ഷാ പോളിസികളാണ് പദ്ധതി വഴി അനുവദിക്കുന്നത്. ആരോഗ്യ സുര ക്ഷാ പോളിസിയില്‍ 80 വയസ്സ് വരെയുള്ള കര്‍ഷകരുടെ കുടുംബ ത്തിന് ഒരു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും (മാതാ പിതാക്കള്‍ക്ക് പ്രായ പരിധി ബാധകമല്ല).അപകട സുരക്ഷാ പോളി സിയില്‍ കര്‍ഷകന്‍ അപകടം മൂലം മരിക്കുകയോ അംഗവൈ കല്യം സംഭവിക്കുകയോ ചെയ്താല്‍ 7 ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് പരി രക്ഷ ലഭിക്കുകയും മരിച്ച കര്‍ഷകരുടെ മക്കള്‍ക്ക് 50,000 രൂപ വരെ യുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുകയും ചെയ്യും (നിബന്ധ നകള്‍ക്ക് വിധേയം). ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 18 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ യുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഗോ സുര ക്ഷാ പോളിസി മുഖേന കന്നുകാലികള്‍ക്ക് 70,000 രൂപ വരെ ലഭ്യമാ കും. ഓരോ ഇനത്തിലും ചേരുന്നവര്‍ക്ക് പ്രീമിയ ത്തില്‍ നിയമാനു സൃത സബ്‌സി ഡി അനുവദിക്കുന്ന തോടൊപ്പം പ്രീമിയം തുകയി ലേക്ക് ക്ഷീരസഹ കരണ സംഘങ്ങള്‍ക്കും ഒരു വിഹിതം നല്‍കാവുന്ന താണ് .ഇന്‍ഷു റന്‍സ് പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ താല്പര്യ മുള്ളവര്‍ തൊട്ട ടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായോ ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റ് ഓഫീസു മായോ ബന്ധപ്പെ ടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.