നെല്ലിയാമ്പതി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നെല്ലിയാമ്പതി തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്‌സണ്‍ എസ്‌റ്റേ റ്റിലെ തൊഴിലാളിയായ  കൊല്‍ക്കത്ത ഫര്‍ഗനാസ് സ്വദേശിയായ ബുദ്ധു സര്‍ദാറിന്റെ ഭാര്യ അനിത(45)യാണ് മരിച്ചത്. ശനിയാഴ്ച കാലത്ത് പോബ്‌സണ്‍ എസ്‌റ്റേറ്റിന്റെ പ്രധാന ഗേറ്റിനു സമീപമുള്ള കാപ്പിതോട്ടത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.കാപ്പി പറിക്കു ന്നതിനായി തൊഴിലാളികള്‍ എത്തിയപ്പോള്‍ ചെടികള്‍ക്കിടയില്‍ കിടക്കുകയായിരുന്ന കാട്ടുപോത്ത് ആള്‍പ്പെരുമാറ്റംകേട്ട് ഓടുകയാ യിരുന്നു. ഓടുന്നതിനിടെയാണ് അനിത കൊമ്പുകൊണ്ട് കോര്‍ത്ത് ചുഴറ്റി എറിഞ്ഞത്. വീണതിന്റെ ആഘാത്തില്‍ ഗുരതരമായി പരിക്കേറ്റ അനിതയെ ആദ്യം കൈകാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ ഡോക്ടറില്ലാത്തതിനാല്‍ പിന്നീട് നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരിച്ചു. ഏഴുവര്‍ഷമായി നെല്ലിയാമ്പതി തോട്ടം മേഖലയില്‍ ഇവര്‍ കുടുബസമേതമെത്തിയിട്ട്. മൃതദേഹം നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍. മക്കള്‍: സംഗീത, സുമിത, ദീപു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!