ആലത്തൂര്‍: സ്കൂളിലേക്ക് വരികയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ തെരുവുനായ ആ ക്രമിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ പാടൂര്‍ തോണിക്കടവ് തെക്കുംമണ്ണ ഹുസൈ ന്റേയും സുഹറയുടേയും മകള്‍ ഇര്‍ഫാന (18) ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികി ത്സ തേടി. ഇന്നലെ രാവിലെ 9.30നാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. സ്കൂളിന് മുന്നില്‍ ബസിറങ്ങി കൂട്ടുകാരി യുടെ വീട്ടില്‍ നിന്ന് ബുക്ക് വാങ്ങിവരുമ്പോഴായിരുന്നു നായയുടെ ആക്രമണം. പഴമ്പാ ലക്കോട് ആശുപത്രിയുടെ മുന്നില്‍വെച്ചാണ് കടിയേറ്റത്. കാലില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. ഓടിക്കൂടിയ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്നാണ് ഇര്‍ഫാനയെ രക്ഷിച്ച് ആദ്യം പഴമ്പാലക്കോട് ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുത്തിവെയ്പ് എടുത്തശേഷം വീട്ടിലേക്കയച്ചു.
